ആലും കടന്നലും

ആൽ മരങ്ങളും പ്രത്യേക ഇനം കടന്നലുകളും  തമ്മിൽ വല്ലാത്തൊരു ബന്ധമുണ്ട്. ഈ കടന്നലില്ലെങ്കിൽ ആലിന്റെ പൂവുകളിൽ പരാഗണം നടക്കില്ല.എന്തെങ്കിലും കാരണം കൊണ്ട് ആ ഇനം കടന്നലുകൾ ഇല്ലാതായാൽ അവ പരാഗണം നടത്തുന്ന ആലിന്റെ വംശവും കുറ്റിയറ്റ് പോകും എന്നർത്ഥം..ഇവ തമ്മിലുള്ള പരസ്പര ബന്ധം അത്ഭുതകഥപോലെ രസകരവുമാണ് വടക്കേ ഇന്ത്യയിലെ ബാനിയകൾ വൈശ്യസമൂഹമാണ്. പണ്ട് ആൽമരത്തണലുകളിൽ തങ്ങളുടെ വിൽപ്പനച്ചരക്കുകൾ നിരത്തിവെച്ച് ഇവർ കച്ചവടത്തിനിരിക്കും. ഇത് കണ്ടാണ് വെള്ളക്കാർ ഈ മരത്തിന് ബാന്യൻ എന്ന് പേരിട്ടത്. ഫൈക്കസ്, ഫിഗ് എന്നൊക്കെ…

ഉറുമ്പുകളുടെ പശു വളർത്തൽ

                 മൃഗങ്ങളെ മെരുക്കി വളർത്താനും, കൃഷിചെയ്യാനും ഒക്കെ ആരംഭിച്ചത്  തങ്ങളാണെന്നാണ് മനുഷ്യരുടെ വിചാരം. നമ്മൾ ഈ പരിപാടി തുടങ്ങീട്ട് കുറച്ച് ആയിരം കൊല്ലമേ ആയിട്ടുള്ളു. എന്നാൽ. ചിലയിനം ഉറുമ്പുകൾ അ വർക്ക് വേണ്ട അടിപൊളി “തേൻ-പാൽ” കറന്നെടുക്കാൻ അഫിഡുകൾ എന്ന ചെറു ഷട്പദങ്ങളെ വളർത്താൻ തുടങ്ങീയത് അതിനും എത്രയോ ആയിരം വർഷം മുമ്പാണ്.  മനുഷ്യർ ആദ്യമായി പാലിന് വേണ്ടി മെരുക്കി വളർത്തിയത് ആടിനെയാണത്രെ .പിന്നെയാണ് പശുവളർത്തലൊക്കെ ആരംഭിച്ചത്.…